വയനാട് ബ്ലോഗ് ശില്പശാലയുടെ ചില ചിത്രങ്ങള്‍ ഇതാ ഞാനും പോസ്റ്റുന്നു.....
സാകൂതം...

ഹെന്റമ്മോ...ഈ ബൂലോഗം ഒരു പുപ്പുലി തന്നെ....

സദസ്സിലെ പെണ്പ്രാമുഖ്യം.....

ഈ ശില്പശാലയിലെ മുഖ്യപ്രഭാഷണം....ഡി.പ്രദീപ്കുമാര്‍

വയനാടന്‍ ബ്ലോഗര്‍...ദ്രൗപദി

ആദ്യ ബ്ലോഗാര്‍ത്ഥി...തലപ്പൊയ എസ്റ്റേറ്റിലെ ടീമേക്കര് അരുണ്‍കുമാര്‍ തന്റെ സന്തോഷം പങ്കു വയ്ക്കുന്നു.

സുനില്‍ കോടതി...ബ്ലോഗാരംഭത്തിന് സഹായിക്കുന്നു.

ചായകുടിയന്റെ ബ്ലോഗ് ലോകത്താദ്യമായി പ്രദര്ശിപ്പിക്കപ്പെട്ടപ്പോള്....

ഐ.ടി.ക്ലബ്ബ് സെക്രട്ടറി ....ഷമീര്‍

പ്രമുഖ ചിത്രകാരന് രവീന്ദ്രന് മാസ്റ്റര്‍ സദസ്സില്‍..

ബാഡ്ബോയ്...ബ്ലോഗാരംഭം കുറിക്കുന്നു....
ശില്പശാല കഴിഞ്ഞു.....ഇനി അടുത്തത് ?????
11 comments:
ചായകുടിയന്റെ ബ്ലോഗ് ലോകത്താദ്യമായി പ്രദര്ശിപ്പിക്കപ്പെട്ടപ്പോള്....
വയനാട് ബ്ലോഗ് ശില്പശാലയുടെ ചില ചിത്രങ്ങള്‍ ഇതാ ഞാനും പോസ്റ്റുന്നു.....
മാഷെ നന്നായി,
അഭിനന്ദങ്ങള്‍..
കോളേജിലെ പിള്ളാരെ പിടിച്ചുകോണ്ടുവന്ന് ഇരുത്തിയിരിക്കുകയാണല്ലെ മാഷെ ?
:)
അരീക്കോടന്‍ മാഷുള്ളതു കൊണ്ട് വയനാട് ബ്ലോഗ് ശില്പശാലയെത്തി. നന്ദി
രവീന്ദ്രന് മാസ്റ്റര്‍ക്ക് ഒരു ഓഷോ ലുക്ക് :)
best wishes.. : )
2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.
ബ്ലോഗ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല
കൊച്ചിന് ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്
പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.
ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.
Nalla koottaymakal
Nalla koottaymakal
Post a Comment