Tuesday, 4 November 2008

വയനാട്‌ ബ്ലോഗ്‌ ശില്‍പശാലയുടെ ചില ചിത്രങ്ങള്‍

വയനാട്‌ ബ്ലോഗ്‌ ശില്‍പശാലയുടെ ചില ചിത്രങ്ങള്‍ ഇതാ ഞാനും പോസ്റ്റുന്നു.....

സാകൂതം...


ഹെന്റമ്മോ...ഈ ബൂലോഗം ഒരു പുപ്പുലി തന്നെ....


സദസ്സിലെ പെണ്‍പ്രാമുഖ്യം.....

ഈ ശില്‍പശാലയിലെ മുഖ്യപ്രഭാഷണം....ഡി.പ്രദീപ്‌കുമാര്‍

വയനാടന്‍ ബ്ലോഗര്‍...ദ്രൗപദി

ആദ്യ ബ്ലോഗാര്‍ത്ഥി...തലപ്പൊയ എസ്റ്റേറ്റിലെ ടീമേക്കര്‍ അരുണ്‍കുമാര്‍ തന്റെ സന്തോഷം പങ്കു വയ്ക്കുന്നു.

സുനില്‍ കോടതി...ബ്ലോഗാരംഭത്തിന്‌ സഹായിക്കുന്നു.

ചായകുടിയന്റെ ബ്ലോഗ്‌ ലോകത്താദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍....

ഐ.ടി.ക്ലബ്ബ്‌ സെക്രട്ടറി ....ഷമീര്‍

പ്രമുഖ ചിത്രകാരന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ സദസ്സില്‍..

ബാഡ്ബോയ്‌...ബ്ലോഗാരംഭം കുറിക്കുന്നു....
ശില്‍പശാല കഴിഞ്ഞു.....ഇനി അടുത്തത്‌ ?????

Monday, 3 November 2008

ചുരം കയറിയ ശില്പശാല

മാനന്തവാടി ഗവ: എഞ്ചിനീയറിങ് കോളേജിലെ ഐ.ടി.ക്ലബ്ബിന്റെ സഹകരണത്തോടെ ബ്ലോഗ് അക്കാദമി നടത്തിയ വയനാട് ജില്ലാ ശില്പ ശാല ഏഴാമത്തേതായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 ലേറെ പേര്‍ ശില്പശാലയില്‍ ആദ്യാവസാനം വരെ സജീവമായി പങ്കെടുത്തു. വയനാട്ടില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണുണ്ടായത്. രണ്ടാഴ്ച്ചയായി മാനന്തവാടിയില്‍ രാഷ്ട്രീയ സംഘട്ടനം കാരണം സമാധാന അന്തരീക്ഷമായിരുന്നില്ല നിലനിന്നിരുന്നത്. ഒക്ടോബര്‍ 30 ന് പത്ര സമ്മേളനം നടത്തിയ ദിവസവും ശില്പശാലയുടെ തലേ ദിവസവും മാനന്തവാടി ഹര്‍ത്താലായിരുന്നത് ഒട്ടേറെ ആശങ്കകള്‍ക്ക് ഇടവരുത്തി.മാറ്റി വെച്ചാല്‍ പിന്നീടൊരു സംഘാടനത്തിന് മാസങ്ങള്‍ എടുക്കുമെന്നതിനാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്നവരുടെ അസൌകര്യം കണക്കിലെടുത്തും പങ്കാളിത്തം കുറഞ്ഞാലും ശില്പശാല നടത്താന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
സാഹിത്യ ക്യാമ്പൊക്കെ നടത്താന്‍ പറ്റിയ ശാന്തവും അതിമനോഹരമായ ഭൂപ്രക്രിതിയുമാണ് എഞ്ചിനീയറിങ് കോളേജിനുള്ളത്.

ചുരത്തിലെ ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍ നിന്നും..

അരീക്കോടന്‍ മാഷ്

വയനാട്ടിലേക്ക് സ്വാഗതം

അരീക്കോടന്‍ മാഷും ഷമീറുമാണ് വയനാട് ശില്പശാലയുടെ നട്ടെല്ല്

ഏറ്റവും മുന്‍പിലിരിക്കുന്ന കാപ്പി എസ്റ്റേറ്റ് മാനേജര്‍ അരുണാണ് ബ്ലോഗ് വിദ്യാരംഭം കുറിച്ചത്..

ചിത്രകാരന്‍ - ബ്ലോഗു പ്രചാരണത്തില്‍ പ്രതിബദ്ധതയോടെ..

സന്തോഷം..

അശാന്തനായ ഈ മാധ്യമ പ്രവര്‍ത്തകന്‍ ശില്പ ശാലയിലെ സജീവ സാന്നിധ്യമാണ്..

back support..

ബ്ലോഗ് മാധ്യമത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച്..

നിങ്ങള്‍ക്ക് ലോകത്തോടു സംവദിക്കാം............ഡി.പ്രദീപ് കുമാര്‍

ശില്പശാലക്ക് ചിത്രകാരന്‍,ഡി.പ്രദീപ്കുമാര്‍,അരീക്കോടന്‍,ദ്രൌപദി,ഷമീര്‍,സുനില്‍ കോടതി എന്നിവര്‍ നേത്രുത്വം നല്‍കി.
യാരിദ്, കെ.പി.സുകുമാരേട്ടന്‍,വി.കെ.ആദര്‍ശ്,കാപ്പിലാന്‍,അനില്‍@ബ്ലോഗ്,ചാണക്യന്‍,മൈന,മഹിഷ്മതി, കുഞ്ഞന്‍,യരലവ,മാണിക്യം,സുരേഷ് എല്ലാവരുടേയും ആശംസകള്‍ക്കും നന്ദി. ഓണ്‍ ലൈനായി ക്ലാസ്സ് നടക്കുമ്പോള്‍ പലരുടേയും ആശംസകള്‍ ഞങ്ങള്‍ക്ക് ആവേശമായി.ഓരോ കമന്റും ബ്ലോഗാര്‍ത്ഥികളെ കാണിച്ച് ആശംസ അര്‍പ്പിച്ചവരുടെ ബ്ലോഗുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി പ്രൊജക്റ്റര്‍ വഴി വലിയ സ്ക്രീനില്‍ കാണിച്ചു.
കണ്ണൂരാനും,തോന്ന്യാസിയും,മലബാറിയും,കുറുമാനും,വല്യോനും,വല്യപുള്ളിയും,ലോലഹ്രിദയനും,നാരായണ്‍ജിയും,ഇട്ടിമാളുവും,കണ്ടന്‍പൂച്ചയും,സുരേഷും,കൈത മുള്ളും,മനുവും,നജീബ് ചേന്നമങ്ങളൂരും,കരിന്തണ്ടനും,മാണീക്യവും,ഗിരീഷും,ബാഡ്ബോയിയും,ശിവയും,ആചാര്യനും ശീല്പശാലക്ക് ഫോണിലൂടെയും നേരിട്ടും ആദ്യ ദിവസങ്ങളിലെ കമന്റുകളിലൂടെയും ആശംസകള്‍ നേര്‍ന്നിരുന്നു. വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വിമര്‍ശന ചൂടിലാണ് ചില ശില്പശാലകള്‍ വന്‍ വിജയമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ..അതുകൊണ്ടുതന്നെ ബഡാ വിമര്‍ശകരൊക്കെ ഇപ്പോള്‍ മൌനം പാലിക്കുകയാണ്..
ശില്പ ശാലകള്‍ ഏഴു പിന്നിടുമ്പോള്‍ ഓരോ ശില്പ ശാലക്കും പത്ര റേഡിയോ ടെലിവിഷന്‍ മാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് മറക്കാവുന്നതല്ല. ബ്ലോഗ്, ബ്ലോഗുന്നവര്‍,ബൂലോകം,ബ്ലോഗന,ബ്ലോഗെഴുത്ത് എന്നൊക്കെ പത്ര താളിലും ടെലിവിഷനിലും നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഇതെന്താണ് സാധനം ചക്കയാണോ മാങ്ങയാണോ എന്ന് അന്വേഷിക്കാനെങ്കിലും പലരും തയ്യാറായിട്ടുണ്ടാകുമെന്നുറപ്പാണ്.പുതിയ മാധ്യമത്തിന്റെ സാധ്യത മനസ്സിലാക്കി ചിലരെങ്കിലും ഇതു ഗൌരവമായി എടുത്തിട്ടുമുണ്ടാകും എന്നു തീര്‍ച്ചയാണ്.
തിരികെ-വയനാടിന്റെ പ്രവേശനകവാടം-വയനാട് ചുരം ഭൂപട പ്രകാരം കോഴിക്കോടിന്റെ സ്വന്തമാണ്

ചുരമിരങ്ങിയത് നിറഞ്ഞ മനസ്സുമായി..

നന്ദി

Sunday, 2 November 2008

വയനാട് ബ്ലോഗ് ശില്‍പ്പശാല ചിത്രങ്ങള്‍

വയനാട് ബ്ലോഗ് ശില്‍പ്പശാല വൈകീട്ട് രണ്ടരക്ക് തീര്‍ന്നെങ്കിലും ചുരമിറങ്ങി കണ്ണൂരില്‍ തിരിച്ചെത്തിയത് രാത്രി 9 ന് . സ്വന്തം ഓഫീസ് ജോലിക്കിടക്ക് കുറച്ചു പടങ്ങള്‍ പോസ്റ്റു ചെയ്യുകയാണ്. ഉച്ചക്ക് വീണ്ടും മലപ്പുറത്തേക്കൊരു യാത്രയുള്ളതിനാല്‍ അടിക്കുറിപ്പുകള്‍ പിന്നീടു ചേര്‍ക്കുന്നതായിരിക്കും.
സസ്നേഹം,
ചിത്രകാരന്‍.
കഴിഞ്ഞ ഒരാഴ്ച്ച ബൂലോകത്ത് എത്തിനോക്കാന്‍പോലും സമയമില്ലാത്തവിധം തിരക്കുള്ളതായിരുന്നു. കുറച്ച് ക്യാപ്ഷനുകള്‍ കൂടി എഴുതി ഈ പോസ്റ്റ് പൂര്‍ത്തിയാക്കാന്‍ ഈ ഞയറാഴ്ച്ച(9-11-08) ഉപയോഗപ്പെടുത്തുന്നു.

മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജ്. കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏഴാമത്തെ ബ്ലോഗ് ശില്‍പ്പശാലയുടെ വേദി.
ഏതൊരു കാമ്പ്സിന്റേയും ഒഴിച്ചുകൂടാനാകാത്ത സ്നേഹതുരുത്തായി പ്രലോഭനങ്ങളുമായി കുടചൂടി നില്‍ക്കുന്ന പ്രകൃതിയുടെ ഒരു പ്രതിനിധി.

കൂടിക്കാഴ്ച്ചയുടെ പൊതുഇടമായി അംഗീകാരം നല്‍കിക്കൊണ്ടുള്ള അധികൃതരുടെ ബാഡ്ജ് നെഞ്ചത്ത് അണിഞ്ഞു നില്‍ക്കുന്നതില്‍ ഈ പരോപകാരി അഭിമാനിക്കുന്നുണ്ടായിരിക്കണം.


എഞ്ചിനീയറിങ്ങ് കോളേജിലെ വിപുലമായ ലാബ് സൌകര്യത്തില്‍ മലയാള ബൂലോകത്തേക്ക് പ്രവേശിക്കുന്ന ബ്ലോഗാര്‍ത്ഥികള്‍.
അരീക്കോടന്‍ മാഷും, കമ്പ്യൂട്ടറുകളും, പിന്നെയൊരു ബ്ലോഗാര്‍ത്ഥിയും.
ഡി.പ്രദീപ് കുമാര്‍ ക്ലാസ്സെടുക്കുന്നു

ബ്ലോഗാര്‍ത്ഥികള്‍ സകൂതം...

ഗിരീഷ്,പ്രദീപ്,അനൂപ്.....

അക്കാദമി നടത്തിയ ശില്‍പ്പശാലകളില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടിയ ശില്‍പ്പശാല. രണ്ടാം സ്ഥാനം തിരുവനന്തപുരം ശില്‍പ്പശാലക്ക്.

ഒട്ടും പണച്ചിലവില്ലാതെ... നല്ലൊരു ഹാള്‍. അരീക്കോടനു നന്ദി.
ശില്‍പ്പശാലയില്‍ ആദ്യമായി ബ്ലോഗാരംഭം കുറിച്ച തല‍പ്പോയ് ടി എസ്റ്റേറ്റിലെ ജീവനക്കാരനായ “ചായകുടിയന്‍“ നന്ദി രേഖപ്പെടുത്തുന്നു.
കോളേജ് ഐടി ക്ലബ്ബ് സെക്രട്ടറി ബ്ലോഗര്‍മാരേയും,ബ്ലോഗാര്‍ത്ഥികളേയും സ്വാഗതം ചെയ്യുന്നു.
ബ്ലോഗാര്‍ത്ഥികള്‍ ലാബില്‍ ബ്ലോഗാരംഭം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സുനില്‍ കെ. ഫൈസല്‍, ഗിരീഷ്, പ്രദീപ്, ആബിദ് ... ഭൂലോക ചര്‍ച്ചയില്‍.

സമയം മൂന്നര. ശില്‍പ്പശാലക്കുശേഷം ഭക്ഷണത്തിനായി ധൃതിയില്‍ കുന്നിറങ്ങുന്നവര്‍. 6 കി മി. ദൂരെയുള്ള മാനന്തവാടി ടൌണില്‍ വൈകീട്ട് നാലു മണിക്ക് ... പൊറാട്ടയും,ചിക്കണ്‍ കറിയും ഇവരെ കാത്തിരിക്കുന്നുണ്ട്. ബൂലോകത്തേക്ക് ആളെ കൂട്ടാനുള്ള ഓരോ കഷ്ടപ്പാടുകള്‍ ...:)) !!!

ശിൽ‌പ്പശാല ടെസ്റ്റ്

ടെസ്റ്റ്......... !!! എഡിറ്റ് ചെയ്യാം.

Saturday, 1 November 2008

ശിൽ‌പ്പശാല ആരംഭിച്ചു


വയനാട് ബ്ലൊഗ് ശിൽ‌പ്പശാല ആരംഭിച്ചു. ഡി. പ്രദീപ്കുമാർ ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നു.

സുനിൽ കെ.ഫസൽ, ഗിരീഷ്,അരീക്കോടൻ, ഡി.പ്രദീപ്കുമാർ, തുടങ്ങിയവർ എത്തിച്ചേർന്നിട്ടുണ്ട്.
Wednesday, 29 October 2008

വയനാട്‌ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌

പ്രിയ സുഹൃത്തുക്കളേ....


കേരള ബ്ലോഗ്‌ അക്കാദമിയുടേയും വയനാട്‌ ഗവ:എഞ്ചിനീയറിംഗ്‌ കോളേജ്‌ IT Club - ന്റേയും സംയുകതാഭിമുഖ്യത്തില്‍ വയനാട്‌ ജില്ലാ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ (തലപ്പുഴ) വച്ച്‌ നടത്തുന്നു.


പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്‌കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്‍,ചിത്രകാരന്‍,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl, തുടങ്ങിയവര്‍ ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്‌.


കൂടാതെ ജില്ലയുടെ പലഭാഗത്തു നിന്നും ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.


മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക്‌ മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ വച്ച്‌ നടക്കും.ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

Sunday, 26 October 2008

ശിവയും ചാണക്യനും വയനാട്ടിലേക്ക്‌.....

നവ:2-ന്‌ മാനന്തവാടി വച്ച്‌ നടക്കുന്ന വയനാട്‌ ബ്ലോഗ്‌ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ തെക്കേ അറ്റത്ത്‌ നിന്നും രണ്ടതിഥികള്‍!!!!

വയനാടിന്റെ മാസ്മര വന്യ സൗന്ദര്യം ആസ്വദിക്കാനും ഒപ്പം ബൂലോകത്തെ വയനാടന്‍ പ്രതിനിധികളെ കാണാനും ശിവയും ചാണക്യനും നവ്‌:2-ന്‌ രാവിലെ മാനന്തവാടിയില്‍ എത്താമെന്ന് അറിയിച്ചിരിക്കുന്നു.

ബൂലോകം മുഴുവന്‍ ഇനി വയനാട്ടിലേക്ക്‌....

സ്വാഗതം....സ്വാഗതം.....എല്ലാ ബൂലോകര്‍ക്കും വയനാട്ടിലേക്ക്‌ ഹൃദ്യമായ സ്വാഗതം....

Monday, 13 October 2008

വയനാട്‌ ബ്ലോഗ്‌ ശില്‍പശാല

വയനാട്‌ ബ്ലോഗ്‌ ശില്‍പശാല വന്‍വിജയമാക്കാന്‍ ഗവ്‌: എഞ്ചി:കോളേജ്‌ IT Club തീരുമാനിച്ചു.

ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട്‌ പലരും മുന്നോീറ്റ്‌ വരുന്നുണ്ട്‌.

കോഴിക്കോട്‌,കണ്ണൂര്‍,മലപ്പുറം ജില്ലയിലെ ബ്ലോഗര്‍മാരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്‌.ശില്‍പശാലക്കുള്ള മുന്നൊരുക്കങ്ങള്‍ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്നു.

Saturday, 11 October 2008

വയനാട്ടിലേക്ക്‌ സ്വാഗതം....


കേരള ബ്ലോഗ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത്‌ ബ്ലോഗ്ശില്‍പശാല നവം:2ന്‌ മാനന്തവാടി ഗവ:എഞ്ചിനീയറിംഗ്‌ കോളേജില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിക്കുന്നു.

വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക്‌ കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ്‌ കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട്‌ ബസ്സുകള്‍ കോളേജ്‌ വഴിയാണ്‌ പോകുന്നത്‌.അഞ്ച്‌ രൂപയാണ്‌ ടൗണില്‍ നിന്നുള്ള ബസ്‌ ചാര്‍ജ്ജ്‌.ടൗണില്‍ നിന്നും ജീപ്പ്‌ സര്‍വ്വീസും ഉണ്ട്‌.

ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ്‌ സ്പോട്ടുകള്‍.

തോല്‍പെട്ടി വന്യജീവി സങ്കേതം

പഴശ്ശി ടൂറിസ്റ്റ്‌ റിസോര്‍ട്ട്‌

വള്ളിയൂര്‍കാവ്‌ ഭഗവതി ക്ഷേത്രം

കുറുവാ ദ്വീപ്‌
എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്‌:9495759782
വയനാട് ജില്ലാ ബ്ലോഗ്‌ ശില്പശാല നവംബര്‍ 2 ന് മാനന്തവാടിയില്‍

പ്രിയ സുഹ്രുത്തുക്കളേ,
വയനാട് ജില്ലാ ബ്ലോഗ്‌ ശില്‍പശാല നവംബര്‍ 2-ന്‌ ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വെച്ച്‌ നടത്തുന്ന വിവരം അറിയിച്ചുകൊള്ളുന്നു.
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും (ഏത്‌ ജില്ലക്കാരായാലും) ഇവിടെ ഹാജര്‍ കമന്റിലൂടെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം വിജയിപ്പിക്കുവാന്‍‍ എല്ലാവരുടേയും പിന്തുണ ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നു.
ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി വയനാട് ജില്ലാതല ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോടും ത്രിശ്ശൂരും തിരുവനന്തപുരത്തും മലപ്പുറത്തും വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. 6-മത് വീണ്ടും കണ്ണൂര്‍ കളരി നടത്തിയ ശേഷമാണ് 7-മത് ശില്പ ശാലക്ക് വയനാട് വേദിയാകുന്നത്.
ശില്‍പ്പശാലകളില്‍ പങ്കെടുത്തവര്‍ പുതിയ മലയാളം ബ്ലോഗ് തുടങ്ങി ബൂലോകത്തേക്ക് വന്നു ചിലരൊക്കെ സജീവമായി നില്‍ക്കുന്നു എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്. ബ്ലോഗ് തുടങ്ങാന്‍ അഞ്ചു മിനിറ്റു സമയമേ വേണ്ടു എന്നു പറയാമെങ്കിലും, സ്വന്തം ബ്ലോഗ് തുടങ്ങുന്നവര്‍ അധികവും മലയാളം യൂണികോഡിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തവും, സ്വന്തം ബ്ലോഗ് ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സ് അറിയാത്തതിനാലും മലയാളികളുടെ ബ്ലോഗ് പൊതുസ്ഥലമായ “ബൂലോകം“ എന്ന സുപരിചിത ഭൂഖണ്ഡത്തില്‍ എത്തിച്ചേരാതെ ഒറ്റപ്പെട്ട് ബ്ലോഗിങ്ങ് മതിയാക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനും, മലയാളം ബ്ലോഗിങ്ങ് ഒരു ജനകീയ മാധ്യമമായി വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ള ബ്ലോഗേഴ്സിന്റെ കൂട്ടായ്മയിലൂടെയും, ബ്ലോഗ്ഗെഴ്സല്ലാത്തവരുടെ സഹകരണത്തിലൂടെയും കേരളാ ബ്ലോഗ് അക്കാദമി ശ്രമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുകയാണ്.

ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, വയനാട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ അരീക്കോടന്‍‍, മൈന ഉമൈബാന്‍, ജാഫര്‍ സാദിക്, ജമീല ചെറ്റപ്പാലം, രതീഷ് വാസുദേവന്‍, സുനില്‍ ഫൈസല്‍ ‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്.
കേരളാ ബ്ലോഗ് അക്കാദമി എന്നത് നല്ല മനസ്സുകളുടെ ഒരു കൂട്ടായ്മ മാത്രമാണെന്നും, അതൊരു സംഘടനയോ, സ്ഥാപനമോ അല്ലെന്നും മലയാളം ബ്ലോഗിങ്ങിനെ ത്വരിതപ്പെടുത്താനുള്ള ആശയം മാത്രമാണെന്നും മനസ്സിലാക്കിക്കൊണ്ട് ഈ സദുദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ആര്‍ക്കും വേദിയൊരുക്കുക എന്നതുമാത്രമാണ് ബ്ലോഗ് അക്കാദമിയുടെ ദൌത്യം. ബ്ലോഗിങ്ങ് ജനകീയമാക്കാനുള്ള ബ്ലോഗ് ശില്‍പ്പ ശാല ആശയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കമന്റുകളായും ,മെയിലുകളാലും, സ്വയം സംഘടിക്കാവുന്നതാണ്. അഭിപ്രായങ്ങളുടേയോ, ഭേദഭാവങ്ങളുടേയോ തടസ്സങ്ങളില്ലാതെ, പരസ്പ്പര ബഹമാനത്തോടെ, അറിവുകള്‍ സ്വാര്‍ത്ഥതയില്ലാതെ കൈമാറാനുള്ള ഈ വേദിയെ നമുക്കുപയോഗപ്പെടുത്താം.

വയനാട് ശില്പശാലാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടേയും നിര്‍ദ്ദേങ്ങളും പങ്കാളിത്തവും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
വയനാട്ടിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യൂ..ശില്പശാലക്കൊപ്പം പഴശ്ശി സ്മാരകം,കുറുവാ ദ്വീപ്,തോല്പെട്ടി വന്യജീവി സങ്കേതം എല്ലാം കറങ്ങാന്‍ 2 ദിവസ പരിപാടി വേണം.
വീര പഴശ്ശി അന്ത്യവിശ്രമം കൊള്ളുന്ന പ്രക്രുതി സുന്ദരമായ മാനന്തവാടിയില്‍ വെച്ച് നവംബര്‍ 2 ന് നമുക്കൊത്തുചേരാം.
ഫോണ്‍ : സുനില്‍ കോടതി - 09961077070 sunilfaizal@gmail.com
അരീക്കോടന്‍ ‌‌- 09447842699
‍ ജാഫര്‍ സാദിക് - 09495759782

Thursday, 15 May 2008

വയനാട് ബ്ലോഗ് ശില്പ ശാല

വയനാട് ബ്ലോഗ് ശില്പ ശാല നടത്തുവാന്‍ താല്പര്യ മുളള്ളവര്‍ വിളിക്കുമല്ലൊ..നമുക്ക് കൂട്ടായി ആലോചിക്കാം..
sunil kodathi
Phone 09961077070

Tuesday, 8 April 2008

വയനാട് ബ്ലോഗ് ശില്‍പ്പശാല

വയനാട് ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.