Saturday, 11 October 2008

വയനാട് ജില്ലാ ബ്ലോഗ്‌ ശില്പശാല നവംബര്‍ 2 ന് മാനന്തവാടിയില്‍

പ്രിയ സുഹ്രുത്തുക്കളേ,
വയനാട് ജില്ലാ ബ്ലോഗ്‌ ശില്‍പശാല നവംബര്‍ 2-ന്‌ ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വെച്ച്‌ നടത്തുന്ന വിവരം അറിയിച്ചുകൊള്ളുന്നു.
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും (ഏത്‌ ജില്ലക്കാരായാലും) ഇവിടെ ഹാജര്‍ കമന്റിലൂടെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം വിജയിപ്പിക്കുവാന്‍‍ എല്ലാവരുടേയും പിന്തുണ ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നു.
ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി വയനാട് ജില്ലാതല ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോടും ത്രിശ്ശൂരും തിരുവനന്തപുരത്തും മലപ്പുറത്തും വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. 6-മത് വീണ്ടും കണ്ണൂര്‍ കളരി നടത്തിയ ശേഷമാണ് 7-മത് ശില്പ ശാലക്ക് വയനാട് വേദിയാകുന്നത്.
ശില്‍പ്പശാലകളില്‍ പങ്കെടുത്തവര്‍ പുതിയ മലയാളം ബ്ലോഗ് തുടങ്ങി ബൂലോകത്തേക്ക് വന്നു ചിലരൊക്കെ സജീവമായി നില്‍ക്കുന്നു എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്. ബ്ലോഗ് തുടങ്ങാന്‍ അഞ്ചു മിനിറ്റു സമയമേ വേണ്ടു എന്നു പറയാമെങ്കിലും, സ്വന്തം ബ്ലോഗ് തുടങ്ങുന്നവര്‍ അധികവും മലയാളം യൂണികോഡിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തവും, സ്വന്തം ബ്ലോഗ് ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സ് അറിയാത്തതിനാലും മലയാളികളുടെ ബ്ലോഗ് പൊതുസ്ഥലമായ “ബൂലോകം“ എന്ന സുപരിചിത ഭൂഖണ്ഡത്തില്‍ എത്തിച്ചേരാതെ ഒറ്റപ്പെട്ട് ബ്ലോഗിങ്ങ് മതിയാക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനും, മലയാളം ബ്ലോഗിങ്ങ് ഒരു ജനകീയ മാധ്യമമായി വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ള ബ്ലോഗേഴ്സിന്റെ കൂട്ടായ്മയിലൂടെയും, ബ്ലോഗ്ഗെഴ്സല്ലാത്തവരുടെ സഹകരണത്തിലൂടെയും കേരളാ ബ്ലോഗ് അക്കാദമി ശ്രമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുകയാണ്.

ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, വയനാട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ അരീക്കോടന്‍‍, മൈന ഉമൈബാന്‍, ജാഫര്‍ സാദിക്, ജമീല ചെറ്റപ്പാലം, രതീഷ് വാസുദേവന്‍, സുനില്‍ ഫൈസല്‍ ‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്.
കേരളാ ബ്ലോഗ് അക്കാദമി എന്നത് നല്ല മനസ്സുകളുടെ ഒരു കൂട്ടായ്മ മാത്രമാണെന്നും, അതൊരു സംഘടനയോ, സ്ഥാപനമോ അല്ലെന്നും മലയാളം ബ്ലോഗിങ്ങിനെ ത്വരിതപ്പെടുത്താനുള്ള ആശയം മാത്രമാണെന്നും മനസ്സിലാക്കിക്കൊണ്ട് ഈ സദുദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ആര്‍ക്കും വേദിയൊരുക്കുക എന്നതുമാത്രമാണ് ബ്ലോഗ് അക്കാദമിയുടെ ദൌത്യം. ബ്ലോഗിങ്ങ് ജനകീയമാക്കാനുള്ള ബ്ലോഗ് ശില്‍പ്പ ശാല ആശയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കമന്റുകളായും ,മെയിലുകളാലും, സ്വയം സംഘടിക്കാവുന്നതാണ്. അഭിപ്രായങ്ങളുടേയോ, ഭേദഭാവങ്ങളുടേയോ തടസ്സങ്ങളില്ലാതെ, പരസ്പ്പര ബഹമാനത്തോടെ, അറിവുകള്‍ സ്വാര്‍ത്ഥതയില്ലാതെ കൈമാറാനുള്ള ഈ വേദിയെ നമുക്കുപയോഗപ്പെടുത്താം.

വയനാട് ശില്പശാലാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടേയും നിര്‍ദ്ദേങ്ങളും പങ്കാളിത്തവും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
വയനാട്ടിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യൂ..ശില്പശാലക്കൊപ്പം പഴശ്ശി സ്മാരകം,കുറുവാ ദ്വീപ്,തോല്പെട്ടി വന്യജീവി സങ്കേതം എല്ലാം കറങ്ങാന്‍ 2 ദിവസ പരിപാടി വേണം.
വീര പഴശ്ശി അന്ത്യവിശ്രമം കൊള്ളുന്ന പ്രക്രുതി സുന്ദരമായ മാനന്തവാടിയില്‍ വെച്ച് നവംബര്‍ 2 ന് നമുക്കൊത്തുചേരാം.
ഫോണ്‍ : സുനില്‍ കോടതി - 09961077070 sunilfaizal@gmail.com
അരീക്കോടന്‍ ‌‌- 09447842699
‍ ജാഫര്‍ സാദിക് - 09495759782

5 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

ശിപശാലയിലേക്കു സ്വാഗതം

chithrakaran:ചിത്രകാരന്‍ said...

വയനാട് ബ്ലോഗ് ശില്‍പ്പശാലയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആതിഥേയരായ ശ്രീ.സുനില്‍ ഫൈസലിനേയോ,അരീക്കോടന്‍ മാഷേയോ ഉടന്‍ ബന്ധപ്പെടുക.മലപ്പുറത്തുനിന്നും,കോഴിക്കോട്ടുനിന്നും,കണ്ണൂരില്‍ നിന്നും വളരെ സുഖമമായി എത്തിപ്പെടാവുന്ന പ്രകൃതിമനോഹരമായ വയനാട്ടില്‍ വച്ചു നടത്തപ്പെടുന്ന ഈ ശില്‍പ്പശാലയില്‍ ബ്ലോഗാര്‍ത്ഥികള്‍ മാത്രമല്ല നിലവിലുള്ള ബ്ലോഗര്‍മാര്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.

ചാണക്യന്‍ said...

വയനാട് ശില്പശാലയ്ക്ക് ആശംസകള്‍ നേരുന്നു...
പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കാം..

(plz remove word verification)

ചിത്രകാരന്‍chithrakaran said...

പ്രചരണം ചൂടുപിടിക്കട്ടെ !!

വയനാട് ബ്ലോഗ് അക്കാദമിയില്‍ കോണ്ട്രിബ്യൂട്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന നിലവിലുള്ള ബ്ലോഗര്‍മാര്‍ അവരുടെ വിലാസവും,ഫോണ്‍ നംബറും,ഈ മെയിലും blogacademy@gmail.com ലേക്ക് അയക്കുക.
ശില്‍പ്പശാലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്‍ലവര്‍ ഫോണില്‍ സുനില്‍ കെ.ഫൈസലിനേയോ ആബിദ് അരീക്കോടന്‍ മാഷേയോ ബന്ധപ്പെടുക

മാഹിഷ്‌മതി said...

തീര്‍ച്ചയായും പങ്കെടുക്കും....ഒപ്പം കൂട്ടുകാരും