Thursday, 24 February 2011

ലൈബ്രറി കൌണ്‍സില്‍ ബ്ലോഗ് ശില്‍പ്പശാല

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2011 ഫെബ്രുവരി 20 ന് പുല്‍പ്പള്ളി കുറുവാദ്വീപ് ഡോര്‍മെറ്ററി ബില്‍ഡിങ്ങില്‍ വച്ചു നടന്ന ബ്ലോഗ് ശില്‍പ്പശാലയിലെ ചില ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. സുനില്‍ കെ. ഫൈസല്‍, മൈന ഉമൈബാന്‍, ഡി.പ്രദീപ് കുമാര്‍, മുള്ളൂക്കാരന്‍, ഹബീബ്, നിരക്ഷരന്‍, നന്ദന്‍, ജോ, ജാഫര്‍, ചിത്രകാരന്‍ തുടങ്ങിയ ബ്ലോഗര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു. ബ്ലോഗ് ശില്‍പ്പശാലക്കു പുറമെ ഹുസൈന്‍ കെ.എച്ച്. ആവിഷ്ക്കരിച്ചിരിക്കുന്ന ലൈബ്രറി മാനേജുമെന്റ് സിസ്റ്റമായ "മീരഎന്ന സോഫ്റ്റ്വെയര്‍ LMS" പരിചയപ്പെടുത്തല്‍ കൂടി നടത്തപ്പെട്ടു.

ഡി.പ്രദീപ്കുമാര്‍, മൈന ഉമൈബാന്‍, ഹബീബ്, മുള്ളൂക്കാരന്‍, നിരക്ഷരന്‍
ഹബീബ്, മുള്ളൂക്കാരന്‍, നിരക്ഷരന്‍, മൈന ഉമൈബാന്‍, ഡി.പ്രദീപ്കുമാര്‍, ദൂരെ നില്‍ക്കുന്നത് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് വാസപ്പന്‍ മാഷ്.
ബ്ലോഗ് ശില്‍പ്പശാല
ഡി.പ്രദീപ്കുമാര്‍ ക്ലാസ്സെടുക്കുന്നു. സാങ്കേതിക പിന്തുണയോടെ മുള്ളൂക്കാരന്‍


ലൈബ്രറി പ്രവര്‍ത്തകര്‍
ഹബീബ് വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസെടുക്കുന്നു

ഹുസൈന്‍ മാഷ് "മീര ലംസ് ”എന്ന ലൈബ്രറി മാനേജുമെന്റ് സിസ്റ്റത്തക്കുറിച്ച് ക്ലാസ്സെടുക്കുന്നു.
മീര സോഫ്റ്റ്വെയര്‍ ഡെമോ
സുനില്‍ കെ. ഫൈസല്‍
വയനാട്ടില്‍ ആദിവാസികള്‍ക്കുവേണ്ടി വസ്ത്രങ്ങളും പുസ്തകങ്ങളും
മനുഷ്യ സ്നേഹവും ഫലപ്രദമായി എത്തിക്കാന്‍ യത്നിക്കുന്ന കുഞ്ഞിക്ക
എന്ന ഒറ്റയാള്‍ പട്ടാളം.
മൈന ഉമൈബാന്‍
നന്ദി
ഭക്ഷണത്തിനായി വരി നില്‍ക്കുന്ന കുഞ്ഞിക്ക,നിരക്ഷരന്‍, മൈന തുടങ്ങിയവര്‍.
ഐക്യത്തോടെ...

ഡോര്‍മെറ്ററി
വഴി മോശമാണെങ്കിലും ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുറവില്ല.
മൈന ഉമൈബാന്‍, ഷാജി മുള്ളൂക്കാരന്‍, ഹബി, നിരക്ഷരന്‍
ഡോര്‍മെട്രിക്കു മുന്നിലെ അലങ്കാരച്ചെടികളായ ഒരു ചെറു മുളം കൂട്ടം

കുറുവ ദ്വീപിനകത്തേക്കുള്ള പ്രവേശന ഫീസുകളെഴുതിയ ബോര്‍ഡ്

8 comments:

Blog Academy said...

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2011 ഫെബ്രുവരി 20 ന് പുല്‍പ്പള്ളി കുറുവാദ്വീപ് ഡോര്‍മെറ്ററി ബില്‍ഡിങ്ങില്‍ വച്ചു നടന്ന ബ്ലോഗ് ശില്‍പ്പശാലയിലെ ചില ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. സുനില്‍ കെ. ഫൈസല്‍, മൈന ഉമൈബാന്‍, ഡി.പ്രദീപ് കുമാര്‍, മുള്ളൂക്കാരന്‍, ഹബീബ്, നിരക്ഷരന്‍, നന്ദന്‍, ജോ, ജാഫര്‍, ചിത്രകാരന്‍ തുടങ്ങിയ ബ്ലോഗര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു.

ഇ.എ.സജിം തട്ടത്തുമല said...

നല്ല ഉദ്യമം.ബ്ലോഗുകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടുവരുന്നതിന്റെ സൂചനകൾ. എല്ലാ ജില്ലകളിലേയ്ക്കും ഇത് വ്യാപിപ്പിക്കണം. സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മിക്കവർക്കും ഇങ്ങനെ ഒരു മാദ്ധ്യമം ഉണ്ടെന്നുപോലും അറിയില്ല.

ഈയുള്ളവൻ തിരുവനന്തപുരം ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ അംഗമാണ്!

നന്ദകുമാര്‍ said...

വിവരണം കൂറച്ചാണെങ്കിലും ഉദ്യമത്തിനു സല്യൂട്ട്
പക്ഷെ, ഈ അനേകം ചിത്രങ്ങളില്‍ എന്റെ ഒരൊറ്റ ഗ്ലാമര്‍ ചിത്രം പോലുമില്ലാത്തതിനാല്‍ ഞാനീ പോസ്റ്റ് ബഹിഷ്കരിക്കുന്നു. നൂറില്പരം പേര്‍ക്ക് റീഷെയര്‍ ചെയ്തും ലിങ്കും അയച്ചും പോപ്പുലാരിറ്റി ഉണ്ടാക്കാമായിരുന്ന ഈ ബ്ലോഗ് പോസ്റ്റ് എന്റെ ചിത്രമില്ലാത്തതിനാല്‍ ഞാന്‍ കുറുവാ ദ്വീപിലെ പുഴയില്‍ മുക്കിക്കളയും.. :) :) :)


സുനില്‍ മാഷ് & മൈന, അഭിവാദ്യങ്ങള്‍!!!

നിരക്ഷരൻ said...

നന്ദി :)

വിജയകുമാർ ബ്ലാത്തൂർ said...

നല്ല ശ്രമം..ആശംസകൾ

ചന്തു നായർ said...

നല്ല ഉദ്യമം.ബ്ലോഗുകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടുവരുന്നതിന്റെ സൂചനകൾ. എല്ലാ ജില്ലകളിലേയ്ക്കും ഇത് വ്യാപിപ്പിക്കണം....എല്ലാ ഭാവുകങ്ങളും.......

ഇലക്ട്രോണിക്സ് കേരളം said...

എന്താ അക്കാദമിയുടെ പുതിയ പരിപാടികള്‍....

വയനാട്ടുകാരന്‍ മുനീര്‍ said...

വയനാട്ടുകാരനായ ഞാന്‍ ഇതൊന്നും അറിയുന്നില്ലല്ലോ...

http://wayanattukaran.blogspot.com/