Saturday 11 October 2008

വയനാട്ടിലേക്ക്‌ സ്വാഗതം....


കേരള ബ്ലോഗ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത്‌ ബ്ലോഗ്ശില്‍പശാല നവം:2ന്‌ മാനന്തവാടി ഗവ:എഞ്ചിനീയറിംഗ്‌ കോളേജില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിക്കുന്നു.

വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക്‌ കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ്‌ കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട്‌ ബസ്സുകള്‍ കോളേജ്‌ വഴിയാണ്‌ പോകുന്നത്‌.അഞ്ച്‌ രൂപയാണ്‌ ടൗണില്‍ നിന്നുള്ള ബസ്‌ ചാര്‍ജ്ജ്‌.ടൗണില്‍ നിന്നും ജീപ്പ്‌ സര്‍വ്വീസും ഉണ്ട്‌.

ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ്‌ സ്പോട്ടുകള്‍.

തോല്‍പെട്ടി വന്യജീവി സങ്കേതം

പഴശ്ശി ടൂറിസ്റ്റ്‌ റിസോര്‍ട്ട്‌

വള്ളിയൂര്‍കാവ്‌ ഭഗവതി ക്ഷേത്രം

കുറുവാ ദ്വീപ്‌
എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്‌:9495759782








7 comments:

Areekkodan | അരീക്കോടന്‍ said...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍):9447842699
സുനില്‍ ഫൈസല്‍:9961077070
ജാഫര്‍ സാദിക്ക്‌:9495759782

chithrakaran ചിത്രകാരന്‍ said...

അരീക്കോടന്‍ മാഷേ...,
അടിപൊളി സ്ഥലമാണല്ലോ !!
നല്ല ചിത്രങ്ങള്‍.

കണ്ണൂരാന്‍ - KANNURAN said...

എത്താന്‍ ശ്രമിക്കാം.... ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂന്നെയ്..

ഞാന്‍ ആചാര്യന്‍ said...

വരാന്‍ കൊതി തോന്നുന്നു. പക്ഷേ.... ഒരു ലൈവ് വെബ് കാസ്റ്റ് നോക്കാമോ...

Unknown said...

വിജയം നേരുന്നു. ഞാനും അദ്ധ്യാപക സുഹ്രുത്തുക്കളും എത്തും

മൂന്നാംകണ്ണ് Third eye said...

എന്തു ബ്ലോഗ് ഏതു ബ്ലോഗ് ഇവന്മാര്‍ക്ക് ഒരു പണിയും ഇല്ലേ? വയനാട്ടില്‍ കുറെ കര്‍ഷകര്‍ ചത്തു മലച്ചപ്പോള്‍ ബ്ലോഗുകളില്‍ പോലും ഒന്നും പറയാത്തവരാണ് വയനാട്ടിലേക്ക് കെട്ടിയെടുക്കുന്നത്. വര്‍ഗീസിന്റെ പിന്മുറക്കാര്‍ ഇപ്പോഴും കാണും.സൂക്ഷിച്ചോ മക്കളെ..
ഇത്തരം പേക്കൂത്തുകള്‍ വയനാട് മണ്ണില്‍ വേരോടില്ല. അക്കാദമിക്കാര്‍ ആ നേരം കാശിക്കു പോകുകയാണ് ഭേദം..

Blog Academy said...

വയനാട് ബ്ലോഗ് ശില്‍പ്പശാല വിജയിപ്പിക്കുക...