Sunday 2 November 2008

വയനാട് ബ്ലോഗ് ശില്‍പ്പശാല ചിത്രങ്ങള്‍

വയനാട് ബ്ലോഗ് ശില്‍പ്പശാല വൈകീട്ട് രണ്ടരക്ക് തീര്‍ന്നെങ്കിലും ചുരമിറങ്ങി കണ്ണൂരില്‍ തിരിച്ചെത്തിയത് രാത്രി 9 ന് . സ്വന്തം ഓഫീസ് ജോലിക്കിടക്ക് കുറച്ചു പടങ്ങള്‍ പോസ്റ്റു ചെയ്യുകയാണ്. ഉച്ചക്ക് വീണ്ടും മലപ്പുറത്തേക്കൊരു യാത്രയുള്ളതിനാല്‍ അടിക്കുറിപ്പുകള്‍ പിന്നീടു ചേര്‍ക്കുന്നതായിരിക്കും.
സസ്നേഹം,
ചിത്രകാരന്‍.
കഴിഞ്ഞ ഒരാഴ്ച്ച ബൂലോകത്ത് എത്തിനോക്കാന്‍പോലും സമയമില്ലാത്തവിധം തിരക്കുള്ളതായിരുന്നു. കുറച്ച് ക്യാപ്ഷനുകള്‍ കൂടി എഴുതി ഈ പോസ്റ്റ് പൂര്‍ത്തിയാക്കാന്‍ ഈ ഞയറാഴ്ച്ച(9-11-08) ഉപയോഗപ്പെടുത്തുന്നു.

മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജ്. കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏഴാമത്തെ ബ്ലോഗ് ശില്‍പ്പശാലയുടെ വേദി.
ഏതൊരു കാമ്പ്സിന്റേയും ഒഴിച്ചുകൂടാനാകാത്ത സ്നേഹതുരുത്തായി പ്രലോഭനങ്ങളുമായി കുടചൂടി നില്‍ക്കുന്ന പ്രകൃതിയുടെ ഒരു പ്രതിനിധി.

കൂടിക്കാഴ്ച്ചയുടെ പൊതുഇടമായി അംഗീകാരം നല്‍കിക്കൊണ്ടുള്ള അധികൃതരുടെ ബാഡ്ജ് നെഞ്ചത്ത് അണിഞ്ഞു നില്‍ക്കുന്നതില്‍ ഈ പരോപകാരി അഭിമാനിക്കുന്നുണ്ടായിരിക്കണം.


എഞ്ചിനീയറിങ്ങ് കോളേജിലെ വിപുലമായ ലാബ് സൌകര്യത്തില്‍ മലയാള ബൂലോകത്തേക്ക് പ്രവേശിക്കുന്ന ബ്ലോഗാര്‍ത്ഥികള്‍.
അരീക്കോടന്‍ മാഷും, കമ്പ്യൂട്ടറുകളും, പിന്നെയൊരു ബ്ലോഗാര്‍ത്ഥിയും.
ഡി.പ്രദീപ് കുമാര്‍ ക്ലാസ്സെടുക്കുന്നു

ബ്ലോഗാര്‍ത്ഥികള്‍ സകൂതം...

ഗിരീഷ്,പ്രദീപ്,അനൂപ്.....

അക്കാദമി നടത്തിയ ശില്‍പ്പശാലകളില്‍ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടിയ ശില്‍പ്പശാല. രണ്ടാം സ്ഥാനം തിരുവനന്തപുരം ശില്‍പ്പശാലക്ക്.

ഒട്ടും പണച്ചിലവില്ലാതെ... നല്ലൊരു ഹാള്‍. അരീക്കോടനു നന്ദി.
ശില്‍പ്പശാലയില്‍ ആദ്യമായി ബ്ലോഗാരംഭം കുറിച്ച തല‍പ്പോയ് ടി എസ്റ്റേറ്റിലെ ജീവനക്കാരനായ “ചായകുടിയന്‍“ നന്ദി രേഖപ്പെടുത്തുന്നു.
കോളേജ് ഐടി ക്ലബ്ബ് സെക്രട്ടറി ബ്ലോഗര്‍മാരേയും,ബ്ലോഗാര്‍ത്ഥികളേയും സ്വാഗതം ചെയ്യുന്നു.
ബ്ലോഗാര്‍ത്ഥികള്‍ ലാബില്‍ ബ്ലോഗാരംഭം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സുനില്‍ കെ. ഫൈസല്‍, ഗിരീഷ്, പ്രദീപ്, ആബിദ് ... ഭൂലോക ചര്‍ച്ചയില്‍.

സമയം മൂന്നര. ശില്‍പ്പശാലക്കുശേഷം ഭക്ഷണത്തിനായി ധൃതിയില്‍ കുന്നിറങ്ങുന്നവര്‍. 6 കി മി. ദൂരെയുള്ള മാനന്തവാടി ടൌണില്‍ വൈകീട്ട് നാലു മണിക്ക് ... പൊറാട്ടയും,ചിക്കണ്‍ കറിയും ഇവരെ കാത്തിരിക്കുന്നുണ്ട്. ബൂലോകത്തേക്ക് ആളെ കൂട്ടാനുള്ള ഓരോ കഷ്ടപ്പാടുകള്‍ ...:)) !!!

8 comments:

chithrakaran:ചിത്രകാരന്‍ said...

വയനാട് ബ്ലോഗ് ശില്‍പ്പശാല വൈകീട്ട് രണ്ടരക്ക് തീര്‍ന്നെങ്കിലും ചുരമിറങ്ങി കണ്ണൂരില്‍ തിരിച്ചെത്തിയത് രാത്രി 9 ന് . സ്വന്തം ഓഫീസ് ജോലിക്കിടക്ക് കുറച്ചു പടങ്ങള്‍ പോസ്റ്റു ചെയ്യുകയാണ്. ഉച്ചക്ക് വീണ്ടും മലപ്പുറത്തേക്കൊരു യാത്രയുള്ളതിനാല്‍ അടിക്കുറിപ്പുകള്‍ പിന്നീടു ചേര്‍ക്കുന്നതായിരിക്കും.

Kaithamullu said...

ചില മുഖങ്ങള്‍ അറിയാം.

പേരുകള്‍, വിവരണം എല്ലാം വേഗം പോരട്ടെ ചിത്രകാരാ...

ചാണക്യന്‍ said...

ചിത്രകാരന്‍ മാഷെ,
നല്ല സെറ്റപ്പിലാണല്ലോ ശില്പശാല നടന്നിരിക്കുന്നത്...
അടിക്കുറിപ്പുകള്‍ വേഗം പോരട്ടെ....

മാണിക്യം said...

ചിത്രകാരാ
ചിത്രങ്ങള്‍ മനൊഹരം
ഇനി ആര് ആരോക്കെ എന്നും കൂടി പറയുകാ

ശ്രീ said...

നന്നായി. മലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടേ...
:)

മുസാഫിര്‍ said...

ചുരം കടന്നെത്തിയ പുലികള്‍ ആരൊക്കെയാണാവോ,ഇന്ട്രോടക്ഷന്‍ പോരട്ടെ.

paarppidam said...

നന്നായിരിക്കുന്നു.വിശദാംശങ്ങൾ പോസ്റ്റുചെയ്യുക

കണവന്‍ said...

njan arinjillallo engane onnnu