മാനന്തവാടി ഗവ: എഞ്ചിനീയറിങ് കോളേജിലെ ഐ.ടി.ക്ലബ്ബിന്റെ സഹകരണത്തോടെ ബ്ലോഗ് അക്കാദമി നടത്തിയ വയനാട് ജില്ലാ ശില്പ ശാല ഏഴാമത്തേതായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120 ലേറെ പേര്‍ ശില്പശാലയില്‍ ആദ്യാവസാനം വരെ സജീവമായി പങ്കെടുത്തു. വയനാട്ടില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണുണ്ടായത്. രണ്ടാഴ്ച്ചയായി മാനന്തവാടിയില്‍ രാഷ്ട്രീയ സംഘട്ടനം കാരണം സമാധാന അന്തരീക്ഷമായിരുന്നില്ല നിലനിന്നിരുന്നത്. ഒക്ടോബര്‍ 30 ന് പത്ര സമ്മേളനം നടത്തിയ ദിവസവും ശില്പശാലയുടെ തലേ ദിവസവും മാനന്തവാടി ഹര്‍ത്താലായിരുന്നത് ഒട്ടേറെ ആശങ്കകള്‍ക്ക് ഇടവരുത്തി.മാറ്റി വെച്ചാല്‍ പിന്നീടൊരു സംഘാടനത്തിന് മാസങ്ങള്‍ എടുക്കുമെന്നതിനാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്നവരുടെ അസൌകര്യം കണക്കിലെടുത്തും പങ്കാളിത്തം കുറഞ്ഞാലും ശില്പശാല നടത്താന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
സാഹിത്യ ക്യാമ്പൊക്കെ നടത്താന്‍ പറ്റിയ ശാന്തവും അതിമനോഹരമായ ഭൂപ്രക്രിതിയുമാണ് എഞ്ചിനീയറിങ് കോളേജിനുള്ളത്.
ചുരത്തിലെ ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍ നിന്നും..
അരീക്കോടന്‍ മാഷ്
വയനാട്ടിലേക്ക് സ്വാഗതം
അരീക്കോടന്‍ മാഷും ഷമീറുമാണ് വയനാട് ശില്പശാലയുടെ നട്ടെല്ല്
ഏറ്റവും മുന്‍പിലിരിക്കുന്ന കാപ്പി എസ്റ്റേറ്റ് മാനേജര്‍ അരുണാണ് ബ്ലോഗ് വിദ്യാരംഭം കുറിച്ചത്..
ചിത്രകാരന്‍ - ബ്ലോഗു പ്രചാരണത്തില്‍ പ്രതിബദ്ധതയോടെ..
സന്തോഷം..
അശാന്തനായ ഈ മാധ്യമ പ്രവര്‍ത്തകന്‍ ശില്പ ശാലയിലെ സജീവ സാന്നിധ്യമാണ്..
back support..
ബ്ലോഗ് മാധ്യമത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച്..
നിങ്ങള്‍ക്ക് ലോകത്തോടു സംവദിക്കാം............ഡി.പ്രദീപ് കുമാര്‍
ശില്പശാലക്ക് ചിത്രകാരന്‍,ഡി.പ്രദീപ്കുമാര്‍,അരീക്കോടന്‍,ദ്രൌപദി,ഷമീര്‍,സുനില്‍ കോടതി എന്നിവര്‍ നേത്രുത്വം നല്‍കി.
യാരിദ്, കെ.പി.സുകുമാരേട്ടന്‍,വി.കെ.ആദര്‍ശ്,കാപ്പിലാന്‍,അനില്‍@ബ്ലോഗ്,ചാണക്യന്‍,മൈന,മഹിഷ്മതി, കുഞ്ഞന്‍,യരലവ,മാണിക്യം,സുരേഷ് എല്ലാവരുടേയും ആശംസകള്‍ക്കും നന്ദി. ഓണ്‍ ലൈനായി ക്ലാസ്സ് നടക്കുമ്പോള്‍ പലരുടേയും ആശംസകള്‍ ഞങ്ങള്‍ക്ക് ആവേശമായി.ഓരോ കമന്റും ബ്ലോഗാര്‍ത്ഥികളെ കാണിച്ച് ആശംസ അര്‍പ്പിച്ചവരുടെ ബ്ലോഗുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി പ്രൊജക്റ്റര്‍ വഴി വലിയ സ്ക്രീനില്‍ കാണിച്ചു.
കണ്ണൂരാനും,തോന്ന്യാസിയും,മലബാറിയും,കുറുമാനും,വല്യോനും,വല്യപുള്ളിയും,ലോലഹ്രിദയനും,നാരായണ്‍ജിയും,ഇട്ടിമാളുവും,കണ്ടന്‍പൂച്ചയും,സുരേഷും,കൈത മുള്ളും,മനുവും,നജീബ് ചേന്നമങ്ങളൂരും,കരിന്തണ്ടനും,മാണീക്യവും,ഗിരീഷും,ബാഡ്ബോയിയും,ശിവയും,ആചാര്യനും ശീല്പശാലക്ക് ഫോണിലൂടെയും നേരിട്ടും ആദ്യ ദിവസങ്ങളിലെ കമന്റുകളിലൂടെയും ആശംസകള്‍ നേര്‍ന്നിരുന്നു. വിമര്‍ശിച്ചവരുടെ പ്രതികരണങ്ങളും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വിമര്‍ശന ചൂടിലാണ് ചില ശില്പശാലകള്‍ വന്‍ വിജയമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ..അതുകൊണ്ടുതന്നെ ബഡാ വിമര്‍ശകരൊക്കെ ഇപ്പോള്‍ മൌനം പാലിക്കുകയാണ്..
ശില്പ ശാലകള്‍ ഏഴു പിന്നിടുമ്പോള്‍ ഓരോ ശില്പ ശാലക്കും പത്ര റേഡിയോ ടെലിവിഷന്‍ മാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് മറക്കാവുന്നതല്ല. ബ്ലോഗ്, ബ്ലോഗുന്നവര്‍,ബൂലോകം,ബ്ലോഗന,ബ്ലോഗെഴുത്ത് എന്നൊക്കെ പത്ര താളിലും ടെലിവിഷനിലും നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഇതെന്താണ് സാധനം ചക്കയാണോ മാങ്ങയാണോ എന്ന് അന്വേഷിക്കാനെങ്കിലും പലരും തയ്യാറായിട്ടുണ്ടാകുമെന്നുറപ്പാണ്.പുതിയ മാധ്യമത്തിന്റെ സാധ്യത മനസ്സിലാക്കി ചിലരെങ്കിലും ഇതു ഗൌരവമായി എടുത്തിട്ടുമുണ്ടാകും എന്നു തീര്‍ച്ചയാണ്.
തിരികെ-വയനാടിന്റെ പ്രവേശനകവാടം-വയനാട് ചുരം ഭൂപട പ്രകാരം കോഴിക്കോടിന്റെ സ്വന്തമാണ്
ചുരമിരങ്ങിയത് നിറഞ്ഞ മനസ്സുമായി..
നന്ദി