Wednesday, 29 October 2008
വയനാട് ബ്ലോഗ്ശില്‍പശാല നവ:2 -ന്
കേരള ബ്ലോഗ് അക്കാദമിയുടേയും വയനാട് ഗവ:എഞ്ചിനീയറിംഗ് കോളേജ് IT Club - ന്റേയും സംയുകതാഭിമുഖ്യത്തില്‍ വയനാട് ജില്ലാ ബ്ലോഗ്ശില്‍പശാല നവ:2 -ന് എഞ്ചിനീയറിംഗ് കോളേജില്‍ (തലപ്പുഴ) വച്ച് നടത്തുന്നു.
പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്‌കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്‍,ചിത്രകാരന്‍,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl, തുടങ്ങിയവര്‍ ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ ജില്ലയുടെ പലഭാഗത്തു നിന്നും ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.
മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക് മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ വച്ച് നടക്കും.ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.
Sunday, 26 October 2008
ശിവയും ചാണക്യനും വയനാട്ടിലേക്ക്.....
നവ:2-ന് മാനന്തവാടി വച്ച് നടക്കുന്ന വയനാട് ബ്ലോഗ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നും രണ്ടതിഥികള്‍!!!!
വയനാടിന്റെ മാസ്മര വന്യ സൗന്ദര്യം ആസ്വദിക്കാനും ഒപ്പം ബൂലോകത്തെ വയനാടന്‍ പ്രതിനിധികളെ കാണാനും ശിവയും ചാണക്യനും നവ്:2-ന് രാവിലെ മാനന്തവാടിയില്‍ എത്താമെന്ന് അറിയിച്ചിരിക്കുന്നു.
ബൂലോകം മുഴുവന്‍ ഇനി വയനാട്ടിലേക്ക്....
സ്വാഗതം....സ്വാഗതം.....എല്ലാ ബൂലോകര്‍ക്കും വയനാട്ടിലേക്ക് ഹൃദ്യമായ സ്വാഗതം....
Monday, 13 October 2008
വയനാട് ബ്ലോഗ് ശില്‍പശാല
വയനാട് ബ്ലോഗ് ശില്‍പശാല വന്‍വിജയമാക്കാന്‍ ഗവ്: എഞ്ചി:കോളേജ് IT Club തീരുമാനിച്ചു.
ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് പലരും മുന്നോീറ്റ് വരുന്നുണ്ട്.
കോഴിക്കോട്,കണ്ണൂര്‍,മലപ്പുറം ജില്ലയിലെ ബ്ലോഗര്‍മാരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.ശില്‍പശാലക്കുള്ള മുന്നൊരുക്കങ്ങള്‍ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്നു.
Saturday, 11 October 2008
വയനാട്ടിലേക്ക് സ്വാഗതം....
കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത് ബ്ലോഗ്ശില്‍പശാല നവം:2ന് മാനന്തവാടി ഗവ:എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിക്കുന്നു.
വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.
മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ് കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട് ബസ്സുകള്‍ കോളേജ് വഴിയാണ് പോകുന്നത്.അഞ്ച് രൂപയാണ് ടൗണില്‍ നിന്നുള്ള ബസ് ചാര്‍ജ്ജ്.ടൗണില്‍ നിന്നും ജീപ്പ് സര്‍വ്വീസും ഉണ്ട്.
ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ് സ്പോട്ടുകള്‍.
തോല്‍പെട്ടി വന്യജീവി സങ്കേതം
പഴശ്ശി ടൂറിസ്റ്റ് റിസോര്‍ട്ട്
വയനാട് ജില്ലാ ബ്ലോഗ് ശില്പശാല നവംബര്‍ 2 ന് മാനന്തവാടിയില്‍
വയനാട് ജില്ലാ ബ്ലോഗ് ശില്പശാല നവംബര്‍ 2-ന് ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വെച്ച് നടത്തുന്ന വിവരം അറിയിച്ചുകൊള്ളുന്നു.
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും (ഏത് ജില്ലക്കാരായാലും) ഇവിടെ ഹാജര്‍ കമന്റിലൂടെ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം വിജയിപ്പിക്കുവാന്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാവുമെന്ന് ആഗ്രഹിക്കുന്നു.
ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി വയനാട് ജില്ലാതല ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോടും ത്രിശ്ശൂരും തിരുവനന്തപുരത്തും മലപ്പുറത്തും വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. 6-മത് വീണ്ടും കണ്ണൂര്‍ കളരി നടത്തിയ ശേഷമാണ് 7-മത് ശില്പ ശാലക്ക് വയനാട് വേദിയാകുന്നത്.
ശില്‍പ്പശാലകളില്‍ പങ്കെടുത്തവര്‍ പുതിയ മലയാളം ബ്ലോഗ് തുടങ്ങി ബൂലോകത്തേക്ക് വന്നു ചിലരൊക്കെ സജീവമായി നില്‍ക്കുന്നു എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്. ബ്ലോഗ് തുടങ്ങാന്‍ അഞ്ചു മിനിറ്റു സമയമേ വേണ്ടു എന്നു പറയാമെങ്കിലും, സ്വന്തം ബ്ലോഗ് തുടങ്ങുന്നവര്‍ അധികവും മലയാളം യൂണികോഡിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തവും, സ്വന്തം ബ്ലോഗ് ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സ് അറിയാത്തതിനാലും മലയാളികളുടെ ബ്ലോഗ് പൊതുസ്ഥലമായ “ബൂലോകം“ എന്ന സുപരിചിത ഭൂഖണ്ഡത്തില്‍ എത്തിച്ചേരാതെ ഒറ്റപ്പെട്ട് ബ്ലോഗിങ്ങ് മതിയാക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനും, മലയാളം ബ്ലോഗിങ്ങ് ഒരു ജനകീയ മാധ്യമമായി വികസിപ്പിച്ചെടുക്കുന്നതിനും നിലവിലുള്ള ബ്ലോഗേഴ്സിന്റെ കൂട്ടായ്മയിലൂടെയും, ബ്ലോഗ്ഗെഴ്സല്ലാത്തവരുടെ സഹകരണത്തിലൂടെയും കേരളാ ബ്ലോഗ് അക്കാദമി ശ്രമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുകയാണ്.
ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, വയനാട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ അരീക്കോടന്‍, മൈന ഉമൈബാന്‍, ജാഫര്‍ സാദിക്, ജമീല ചെറ്റപ്പാലം, രതീഷ് വാസുദേവന്‍, സുനില്‍ ഫൈസല്‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്.
കേരളാ ബ്ലോഗ് അക്കാദമി എന്നത് നല്ല മനസ്സുകളുടെ ഒരു കൂട്ടായ്മ മാത്രമാണെന്നും, അതൊരു സംഘടനയോ, സ്ഥാപനമോ അല്ലെന്നും മലയാളം ബ്ലോഗിങ്ങിനെ ത്വരിതപ്പെടുത്താനുള്ള ആശയം മാത്രമാണെന്നും മനസ്സിലാക്കിക്കൊണ്ട് ഈ സദുദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ആര്‍ക്കും വേദിയൊരുക്കുക എന്നതുമാത്രമാണ് ബ്ലോഗ് അക്കാദമിയുടെ ദൌത്യം. ബ്ലോഗിങ്ങ് ജനകീയമാക്കാനുള്ള ബ്ലോഗ് ശില്‍പ്പ ശാല ആശയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കമന്റുകളായും ,മെയിലുകളാലും, സ്വയം സംഘടിക്കാവുന്നതാണ്. അഭിപ്രായങ്ങളുടേയോ, ഭേദഭാവങ്ങളുടേയോ തടസ്സങ്ങളില്ലാതെ, പരസ്പ്പര ബഹമാനത്തോടെ, അറിവുകള്‍ സ്വാര്‍ത്ഥതയില്ലാതെ കൈമാറാനുള്ള ഈ വേദിയെ നമുക്കുപയോഗപ്പെടുത്താം.
വയനാട് ശില്പശാലാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടേയും നിര്‍ദ്ദേങ്ങളും പങ്കാളിത്തവും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
വയനാട്ടിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യൂ..ശില്പശാലക്കൊപ്പം പഴശ്ശി സ്മാരകം,കുറുവാ ദ്വീപ്,തോല്പെട്ടി വന്യജീവി സങ്കേതം എല്ലാം കറങ്ങാന്‍ 2 ദിവസ പരിപാടി വേണം.
വീര പഴശ്ശി അന്ത്യവിശ്രമം കൊള്ളുന്ന പ്രക്രുതി സുന്ദരമായ മാനന്തവാടിയില്‍ വെച്ച് നവംബര്‍ 2 ന് നമുക്കൊത്തുചേരാം.
ഫോണ്‍ : സുനില്‍ കോടതി - 09961077070 sunilfaizal@gmail.com
അരീക്കോടന്‍ - 09447842699
ജാഫര്‍ സാദിക് - 09495759782